ജയന്‍റ് കില്ലര്‍ എന്ന് അറിയപ്പെട്ടിരുന്ന സി സിപിഎം മുതിര്‍ന്ന നേതാവുമായിരുന്ന അനിരുദ്ധന്‍റെ മകന്‍കസ്തൂരി അനിരുദ്ധൻ ഹിന്ദു ഐക്യ വേദി തിരുവനന്തപുരം ജില്ല പ്രസിഡന്‍രായി ചുമതലയേറ്റു.കോളേജ് വിദ്യഭായ്സ കാലത്ത് എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്നു കസ്തൂരി. സോഹദരന്‍ എ സമ്പത്ത് സിപിഎം നേതാവാണ്.അടുത്തടുത്ത വീടുകളിലാണ് താമസമെങ്കിലും രാഷ്ട്രീയ നിലപാടുകളിലെ വൈരുദ്ധ്യം പരസ്പരം അംഗീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ഹിന്ദു ഐക്യ വേദി ജില്ല പ്രസിഡന്റ് ആയ ശേഷം ആദ്യം വിളിച്ചത് സമ്പത്തിനെ യാണെന്നും അദ്ദേഹം പറഞ്ഞു.ഭാരതീയ സംസ്‌കാരത്തെ തകർക്കാൻ ആണ് ഇടത് പാർട്ടികളുടെ എല്ലാ കാലത്തെയും ലക്ഷ്യമെന്നു കസ്തൂരി അനിരുദ്ധൻ പറഞ്ഞു.തെറ്റ് തിരുത്താൻ ഒരിക്കലും സിപിഎം തയ്യാർ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *