എൽഡിഎഫിനെതിരെ ഡീൽ ആരോപണം മുൻകൂർ ജാമ്യം എടുക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺ​ഗ്രസ്- ബിജെപി അവിശുദ്ധ കൂട്ടുകെട്ട് മറച്ചു വയ്ക്കാനാണ് എൽഡിഎഫിനെതിരെ ആരോപണം ഉന്നയിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. അസംബന്ധമാണ് കോൺഗ്രസ് എഴുന്നെള്ളിക്കുന്നത് എന്നും മുഖ്യമന്ത്രി ഇടുക്കിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

1971 ൽ പാലക്കാട് എ കെ ജി മത്സരിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി ആർ എസ് എസ് നേതാവായിരുന്നു. ഒരു നാണവും ഉളുപ്പുമില്ലാതെ ആർ എസ് എസുമായി കോൺഗ്രസ് കൂട്ടുകെട്ടുണ്ടാക്കി. പിന്നീട് ഒരുപാട് തവണ ഈ കൂട്ടുകെട്ട് ആവർത്തിച്ചിട്ടുണ്ട്. അതല്ലേ കോലീബി സഖ്യത്തിലേക്ക് എത്തിയത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

നേമത്ത് ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സഹായിച്ചത് കോൺഗ്രസാണ്. കോൺഗ്രസിൻ്റെ വോട്ട് ചോർന്നത് വ്യക്തമായ കാര്യമാണ്.
തൃശൂർ പാർലമെന്റ് ഇലക്ഷനിലും അതല്ലെ നടന്നത് എന്നും മുഖ്യമന്ത്രി ചോദിച്ചു. ബിജെപി യുടെ ഏറ്റവും വലിയ ശത്രു ഇടതു പക്ഷമാണ്.
പല ഘട്ടങ്ങളിലും കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി. ബിജെപിക്ക് അറിയാം കോൺഗ്രസാണെങ്കിൽ അടിയോടെ വാരാം എന്നത്. കോൺഗ്രസ് ജയിച്ചു വരട്ടെ എന്ന് ബിജെപിയും കരുതുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *