തെരഞ്ഞടുപ്പടുക്കുമ്പോൾ കോൺഗ്രസിലെ പ്രശ്നങ്ങൾ പതിവാണ്. പ്രവർത്തകരേക്കാൾ കൂടുതൽ നേതാക്കന്മാരുള്ള കോൺഗ്രസ് പാർട്ടിയിൽ സീറ്റിനായി അടി പതിവാണ്. ഇത്തവണത്തെ നിയമസാഭാ തെരഞ്ഞെടുപ്പിൽ അത് നന്നായി പ്രതിഫിലക്കുകയും ചെയ്തു. കെ സുധാകരനാണ് ഇത്തവണ കോൺഗ്രസിനെ വെട്ടിലാക്കിയത്.
ഇപ്പോഴിതാ കോൺഗ്രസിനെ വെട്ടിലാക്കിക്കൊണ്ട് കെ സുധാകരൻ മറ്റൊരു ബോംബ് കൂടി പൊട്ടിച്ചിരിക്കുകയാണ്. രമേശ് ചെന്നിത്തലയ്ക്ക് പരസ്യ പിന്തുണയുമായാണ് കെ സുധാകരൻ എത്തിയത്. മുഖ്യമന്ത്രിയാകാൻ രമേശ് ചെന്നിത്തലയുടെ പേര് നിർദ്ദേശിക്കുമെന്നാണ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ കെ സുധാകരൻ പറഞ്ഞത്. ഇതിലൂടെ വി ഡി സതീശനോടും കെസി വേണുഗോപാലിനോടുമുള്ള എതിർപ്പ് പരസ്യമാക്കിയിരിക്കകുയാണ് കെ സുധാകരൻ. മുന്നേ തന്നെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാതിരിക്കാനുള്ള കാരണം അകത്തു നിന്നും ഒരാൾ പരാതി നൽകിയത് കൊണ്ടാണെന്നും ആളെയെനിക്കറിയാമെന്നും കെ സുധാകരൻ പറഞ്ഞിരുന്നു.
പക്ഷെ ആളെ ഇപ്പോൾ പറയുന്നില്ലെന്ന് പറഞ്ഞ കെ സുധാകരൻ ഇപ്പോൾ പരസ്യമായി നടത്തിയ പ്രതികരണത്തിലൂടെ എല്ലാ എതിർപ്പും വിഭാഗീയതയും വ്യക്തമായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരമൊരു പരസ്യ പ്രതികരണമുണ്ടായത് കോൺഗ്രസിൽ പ്രശ്നങ്ങൾ രൂക്ഷമാക്കിയിരിക്കുയാണ്. ഇതോടെ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാൻ പടപൊരുതുന്ന വിഡി സതീശനും അത് അടിയായിരിക്കുയാണ്.
