ഓക്​സിജൻ ക്ഷാമത്തെ തുടർന്ന്​ ഡൽഹി ജയ്​പൂർ ഗോൾഡൻ ആശുപത്രിയിൽ ചികിത്സയിലിരുന്ന 20 കോവിഡ്​ രോഗികൾ മരിച്ചു. ​200 പേരുടെ ജീവൻ അപകടത്തിലാണെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസവും ഡൽഹിയിൽ ഓക്​സിജൻ ക്ഷാമത്തെ തുടർന്ന്​ രോഗികൾ മരിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിൽ ഓക്​സിജനായി താൻ ആരെയാണ്​ സമീപിക്കേണ്ടതെന്ന ഡൽഹി മുഖ്യമന്ത്രി കെജര്​വാളിന്‍റെ ചോദ്യം വലിയ ചർച്വചകൾക്ക്​ വഴിവെച്ചിരുന്നു

ഇനി അരമണിക്കൂർ നേരത്തെക്കുള്ള ഓക്​സിജൻ മാത്രമാണ്​ ബാക്കിയുള്ളത്​. 500 ലിറ്റർ ഓക്​സിജൻ മാത്രമാണ്​ ലഭിച്ചതെന്ന്​ ബത്ര ആശുപത്രി അധികൃതർ പറഞ്ഞു. ഡൽഹി മൂൽചന്ദ്​ ആശുപത്രിയിലും ഓക്​സിജൻ ക്ഷാമം രൂക്ഷമാണ്​. സരോജ്​ ആശുപത്രിയിൽ ​ഓക്​സിജൻ ക്ഷാമത്തെ തുടർന്ന്​ രോഗികളെ ഡിസ്​ചാർജ്​ ചെയ്യുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​. ഡൽഹിയിലെ പല ആശുപത്രികളും പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നില്ല.

.

Leave a Reply

Your email address will not be published. Required fields are marked *