
കുന്ദമംഗലം ഇളമ്പിലാശേരി അരവിന്ദൻ്റെ കൈയ്യിൽ നിന്നും കഴിഞ്ഞ ദിവസം യാത്രക്കിടെ നഷ്ടപ്പെട്ട ആഭരണം തിരിച്ചേൽപ്പിച്ചു. കുന്ദമംഗലം അങ്ങാടിയിൽ നിന്നും ആഭരണം കോടതിയിൽ പരിശീലിക്കുന്ന വനിത വക്കീൽ ആയ ജ്വാലയുടെ കൈയ്യിൽ ലഭിക്കുകയും അത് കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയുമായിരുന്നു. ഏകദേശം ഒരു പവൻ വരുന്ന സ്വർണാഭരണമാണ് നഷ്ടമായി തിരിച്ചേൽപ്പിച്ചത് . ശേഷം ആളെ കുന്ദമംഗലം പോലീസ് കണ്ടത്തുകയും ചെയ്തു .എസ് ഐമാരായ സൂരജ്, സഹദേവൻ ബിനു കെ കെ എന്നിവരുടെ സാന്നിധ്യത്തിൽ കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ നിന്നും ആണ് ആഭരണം തിരിച്ചുനൽകിയത്.
