മുഖ്യമന്ത്രി പിണറായി വിജയെനെതിരെ രൂക്ഷ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഓഖി, പ്രളയം, കൊവിഡ് പ്രതിസന്ധി സമയങ്ങളില്‍ പിണറായി വിജയന്‍ രാഷ്ട്രീയം കളിച്ചെന്നും ഈ സമയങ്ങളിലെല്ലാം മോദിയുടെ ജനപിന്തുണ വര്‍ധിക്കുകയാണെന്നും കെ. സുരേന്ദ്രന്‍ ഫെയിസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

ഓഖി ദുരന്തമുണ്ടായപ്പോള്‍ ഈ വൃത്തികെട്ട രാഷ്ട്രീയം നിങ്ങള്‍ കളിച്ചു. രണ്ടു മഹാപ്രളയത്തിലും ഇതുതന്നെ നിങ്ങള്‍ ആവര്‍ത്തിച്ചു. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിലും ഈ നാറിയ കളി തന്നെ നിങ്ങള്‍ തുടര്‍ന്നു. ഇപ്പോള്‍ കോവിഡിന്റെ രണ്ടാം വരവിലും ഇതു നിങ്ങള്‍ തുടരുകയാണ്. ഓരോന്നു കഴിയുമ്പോഴും മോദിയുടെ ജനപിന്തുണ കൂടുകയാണെന്ന് നിങ്ങള്‍ ഓര്‍ക്കണം.

മിസ്റ്റര്‍ പിണറായി വിജയന്‍ പൊതുജനം കഴുതയാണെന്ന് കരുതുന്ന നിങ്ങള്‍ക്കാണ് ആ പേരിന് ഏറ്റവും യോഗ്യത. ആസ്ഥാനഗായക സംഘത്തിനും പി. ആര്‍. പ്രമാണിമാര്‍ക്കും നല്ല നമസ്‌കാരം. ഈ കാലവും കടന്നുപോകും മോദിയോടൊപ്പം നന്മയോടൊപ്പം. മനോരോഗികള്‍ വീണ്ടും വീണ്ടും കരഞ്ഞു കരഞ്ഞു തളരും.

Leave a Reply

Your email address will not be published. Required fields are marked *