ന്യൂഡൽഹി: എംപി സ്ഥാനം നഷ്ടമായതിനെത്തുടർന്ന് ഔദ്യോഗികവസതിയൊഴിഞ്ഞ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്ത്. ബംഗ്ലാവിലെ ജീവനക്കാരോടു യാത്ര പറഞ്ഞ രാഹുൽ ഗാന്ധി അവർക്ക് കൈകൊടുത്ത ശേഷം പാൻ്റ്സിൽ കൈ തുടച്ചു എന്നാണ് ആരോപണം.
ഇതുസംബന്ധിച്ച വീഡിയോ സഹിതമാണ് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയുടെ ട്വീറ്റ്.

ശനിയാഴ്ച രാഹുൽ ഗാന്ധി ഔദ്യോഗികവസതി ഒഴിയുന്നതിനിടെ പകർത്തിയ ദൃശ്യങ്ങളാണിത്. വർഷങ്ങളോളം രാഹുൽ ഗാന്ധിയ്ക്കു വേണ്ടി ജോലി ചെയ്തവരാണെന്നും അവർക്കു കൈകൊടുത്ത ശേഷം കൈ തുടയ്ക്കുകയാണ് രാഹുൽ ഗാന്ധി എന്നും അമിത് മാളവ്യ ആരോപിച്ചു. ഇങ്ങനെ പുച്ഛിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, അമിത് മാളവ്യയ്ക്കെതിരെ ശക്തമായ മറുപടിയുമായി കോൺഗ്രസും രംഗത്തെത്തി. മാളവ്യ പ്രചരിപ്പിക്കുന്നത് മുറിച്ചെടുത്ത വീഡിയോയാണെന്നും നിങ്ങളുടെ ജീവിതം തന്നെ വെറുതെയാണോ എന്നും കോൺഗ്രസ് നാഷണൽ കോർഡിനേറ്റർ നിതിൻ അഗർവാൾ പറഞ്ഞു. സ്വന്തം ബോസിനെ പ്രീതിപ്പെടുത്താനായി മാത്രം രാവിലെ എഴുന്നേറ്റ ഉടൻ വീഡിയോ മുറിച്ചെടുത്ത് പ്രചരിപ്പിക്കുക എന്നതാണ് മാളവ്യയുടെ രീതിയെന്നും നിതിൻ അഗർവാൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *