മുംബൈ: പിറന്നാൾ ദിനത്തിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിനുമായുള്ള ഓർമ്മകൾ പങ്കുവച്ച് ഭാര്യ ഡോ. അഞ്ജലി തെൻ‍ഡുൽക്കർ. സച്ചിനുമായുള്ള ജീവിത യാത്ര തങ്ങളുടെ സാമ്യതകളുടെയും വ്യത്യസ്തതകളുടെയും ആഘോഷമാണെന്ന് ഭാര്യ അഞ്ജലി.

പ്രശസ്തിയുടെ കൊടുമുടിയിലെത്തിയിട്ടും സച്ചിൻ എല്ലാവരെയും ഒരു പോലെയാണു പരിഗണിക്കുന്നത്. സച്ചിന്റെ അന്‍പതാം പിറന്നാളിനു പുറത്തിറിക്കുന്ന സച്ചിൻ @ 50 എന്ന പുസ്തകത്തിലാണ് അഞ്ജലി സച്ചിനുമായുള്ള ബന്ധത്തെക്കുറിച്ച് വിശദീകരിക്കുന്നത്.

വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും പരസ്പരം താങ്ങും തണലുമായി ഞങ്ങളുണ്ട്. സച്ചിൻ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച കാലത്ത് സച്ചിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്ത് കൊടുത്തിട്ടുണ്ട്.എല്ലാ വിവാഹിതരേയും പോലെ ഞങ്ങളുടെ ജീവിതത്തിലെ പാർടണർഷിപ്പിൽ മക്കള്‍ വന്നു. ഇപ്പോൾ മക്കൾ വ‌ളർന്നതും അവർ ജീവിതം കരുപിടിപ്പിക്കുന്നതും കാണുന്നു.

ദീർഘകാലം ഒരാളുടെ കൂടെ ജീവിച്ചാൽ അയാൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി തീരും. അതിനാൽ തന്നെ സച്ചിനെ ഓർക്കുകയെന്നത് ഒരുപരിധി വരെ എന്നിലേക്കു തന്നെ നോക്കുന്നതുപോലെയാണ്.’’– അഞ്ജലി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *