മോദി പരാമർശത്തിൽ രാഹുലിനെതിരെ രാജ്യസഭാ എംപി സുശീല്‍ കുമാര്‍ മോദി നല്‍കിയ മാന നഷ്ടക്കേസിൽ പാട്‌ന ഹൈക്കോടതിയുടെ സ്റ്റേ. രാഹുല്‍ ഗാന്ധി കര്‍ണാടകത്തിലെ ബെല്ലാരിയില്‍ നടത്തിയ മോദി പരാമര്‍ശത്തിനെതിരേ മാനനഷ്ടക്കേസിലാണ് ഹൈക്കോടതിയുടെ നടപടി.

തനിക്കെതിരെയുള്ള ഹർജി തള്ളണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് സന്ദീപ് സിങ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. ഇതേ കേസിൽ സൂറത്ത് ഹൈക്കോടതി രാഹുൽ ഗാന്ധിക്ക് ശിക്ഷ വിധിച്ച സാഹചര്യത്തിൽ പ്ടന കോടതി കേസ് പരിഗണിക്കുന്നത് നിയമവിരുദ്ധമാണെന്ന് രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു.

കേസില്‍ രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച വിചാരണ കോടതിയില്‍ ഹാജരാകാന്‍ ഇരിക്കെയാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. ഈ സാഹചര്യത്തില്‍ വിചാരണ കോടതിയില്‍ രാഹുലിന് ഹാജരാകേണ്ടതില്ല. കേസ് ഹൈക്കോടതി വീണ്ടും മേയ് 15-ന് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *