ന്യൂഡല്‍ഹി: പാകിസ്താന് സര്‍ക്കാരിന്റെ എക്സ് അക്കൗണ്ട് ഇന്ത്യ മരവിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം അനുസരിച്ച് എക്സിന്റേതാണ് നടപടി. ഗവണ്മെന്റ് ഓഫ് പാകിസ്താന് എന്ന ടാഗിലുള്ള എല്ലാ അക്കൗണ്ടുകള്‍ക്കും ഇന്ത്യയില്‍ വിലക്കുണ്ട്.
സിന്ധു നദീജല കരാര്‍ അനിശ്ചിതമായി നിര്‍ത്തിവയ്ക്കുന്നത് ഉള്‍പ്പെടെ പാകിസ്താനെതിരെ ശക്തമായ നടപടികളാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് എക്സ് അക്കൗണ്ടും കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചത്.
പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താന് ഹൈകമ്മീഷനിലെ സുരക്ഷ ഒഴിവാക്കാനും കേന്ദ്രസര്‍ക്കാര്‍ നീക്കമുണ്ട്. ഹൈ കമ്മീഷന് മുന്നിലെ പൊലീസ് ബാരിക്കേടുകള്‍ നീക്കം ചെയ്തു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന് ചേരും. വിഷയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസിന്റെ അടിയന്തര പ്രവര്‍ത്തകസമിതിയും ചേരുന്നുണ്ട്.
