
ഡി വൈ എഫ് ഐ വെളൂർ – കുന്നമംഗലം നോർത്ത് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ആവശ്യമായ കോവിഡ് കെയർ വെഹിക്കിൾ,ഡി വൈ എഫ് ഐ കുന്നമംഗലം ബ്ലോക്ക് പ്രസിഡന്റ് പ്രഗിൻലാൽ ഫ്ലാഗ്ഓഫ് ചെയ്തു. കുന്ദമംഗലം ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം പി.പി.ഷിനിൽ, മേഖല പ്രസിഡന്റ് അതുൽദാസ്,മേഖല കമ്മറ്റി അംഗങ്ങൾ ഷിബിൻലാൽ, സായൂജ്, ശ്രീരൂപ് എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രവർത്തകർ അർജുൻ, ഹാസിൽ, രഖിൽരാജ് എന്നിവർ പങ്കെടുത്തു.
