രാജ്യദ്രോഹക്കേസില്‍ ലക്ഷദ്വീപ് സ്വദേശിയും യുവ സംവിധായികയുമായ ഐഷ സുല്‍ത്താനയെ അറസ്റ്റ് ചെയ്യില്ല. ലക്ഷദ്വീപ് പൊലീസ് ഐഷയെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു. ഐഷയ്ക്ക് ദ്വീപില്‍ നിന്ന് മടങ്ങാന്‍ അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. മറ്റന്നാള്‍ കൊച്ചിയിലെത്തും. ലക്ഷദ്വീപിലെത്തിയ ഐഷയെ രാജ്യദ്രോഹക്കേസില്‍ മൂന്ന് തവണയാണ് ചോദ്യം ചെയ്തത്.

അതേസമയം രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയെ അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നീട്ടിവെച്ച കോടതി ഒരാഴ്ച കാലാവധിയുള്ള ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചിരുന്നു. കേസില്‍ അറസ്റ്റ് ആവശ്യമാണെങ്കില്‍ കോടതിയെ അറിയിച്ച ശേഷമേ നടപടി സ്വീകരിക്കാവൂ എന്നാണ് ഈ ഉത്തരവില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *