സൗദി അറേബ്യയിലെ അരാംകോ കമ്പനിയുമായി ഈ വര്‍ഷം 15 ബില്യണ്‍ യുഎസ് ഡോളറിന്റെ കരാര്‍ യാഥാര്‍ഥ്യമാകുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. കമ്പനിയുടെ 44ാമത് വാര്‍ഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരി മൂലം തുടര്‍ച്ചയായി രണ്ടാം തവണയാണ് യോഗം വെര്‍ച്വലായി നടത്തുന്നത്.
സൗദി അരാംകോയുടെ ചെയര്‍മാന്‍ യാസിര്‍ അല്‍ റുമായ്യനെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ബോര്‍ഡിലേക്ക് അംബാനി സ്വാഗതം ചെയ്യുകയും ചെയ്തു. ബോര്‍ഡിലെ സ്വതന്ത്ര ഡയക്ടറായാകും റുമായ്യന്‍ പ്രവര്‍ത്തിക്കുക. സൗദിയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഗവര്‍ണര്‍ കൂടിയാണ് റുമായ്യന്‍.
വിലക്കുറഞ്ഞ സ്മാര്‍ട് ഫോണായ ജിയോഫോണ്‍ നെക്സ്റ്റ് എന്നതും മുകേഷ് അംബാനി പ്രഖ്യാപിച്ചു. ഗൂഗിളും റിലയന്‍സ് ജിയോയും സംയുക്തമായാണ് ഈ ഫോണ്‍ വികസിപ്പിച്ചിരിക്കുന്നത്. ഈ പുതിയ സ്മാര്‍ട്‌ഫോണിലൂടെ കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഡിജിറ്റലായി ഇടപാടുകള്‍ നടത്താന്‍ സൗകര്യമൊരുങ്ങുമെന്നും ആല്‍ഫമെറ്റ് സിഇഒ സുന്ദര്‍ പിച്ചൈയും പറഞ്ഞു.