രാജ്യത്ത് കൊവിഡ് കേസുകളിൽ വർധന.17336 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി രോഗം സ്ഥിരീകരിച്ചത് .കേരളത്തിൽ ഇന്നലെ 3981 പേർക്കാണ് കൊവിഡ് സ്ഥീരികരിച്ചത് . തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ 3000ന് മുകളിലാണ് കൊവിഡ് രോഗികളുടെ എണ്ണം. 7പേരുടെ മരണം സ്ഥിരീകരിച്ചു. നിലിവിൽ 25969 പേരാണ് രോഗ ബാധിതരായി ചികിൽസയിലുള്ളത്.കൊവിഡിൽ ആകെ മരണം 69,935 ആയി
മഹാരാഷ്ട്രയിലാണ് രാജ്യത്ത് കൂടുതല്‍ രോഗികള്‍. ഇന്നലെ അയ്യായിരത്തിന് മുകളിലാണ് രോഗബാധ. ഇതില്‍ പകുതിയും മുംബൈയിലാണ്. മുംബൈയില്‍ മാത്രം ഇന്നലെ 2479 പേര്‍ക്കാണ് വൈറസ് ബാധ. ഡല്‍ഹിയില്‍ ഇന്നലെ 1,934 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.10 ശതമാനമായി ഉയര്‍ന്നു.
