ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ല.വിമതരുടെ നീക്കത്തിന് വഴങ്ങില്ലെന്ന് ശിവസനേ ഔദ്യോഗിക നേതൃത്വം വ്യക്തമാക്കി.വിശ്വാസ വോട്ടെടുപ്പ് നേരിടാനാണ് മഹാ വികാസ് അഘാഡി തീരുമാനം. വിശ്വാസ വോട്ടെടുപ്പില്ലാതെ രാജിവയ്ക്കരുത് എന്ന നിലപാട് കോൺഗ്രസ് നേതൃത്വം ഉദ്ധവ് താക്കറയെ അറിയിച്ചു. വിശ്വാസ വോട്ടെടുപ്പില്‍ തങ്ങള്‍ക്ക് ഭൂരിപക്ഷം തെളിയിക്കാനാകുമെന്നും ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് സഞ്ജയ് റാവുത്ത് ഇത്തരത്തിലൊരു വെല്ലുവിളി നടത്തിയിരിക്കുന്നത്ഉദ്ദവ് താക്കറെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കും.എംഎൽഎമാർക്ക് മടങ്ങിയെത്താൻ അവസരം നൽകി. ഇനി മുംബൈയിൽ എത്താൻ വെല്ലുവിളിക്കുന്നു.സഭയിൽ ഇനി കരുത്ത് തെളിയിക്കും.ഇനി വിട്ടുകൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും റാവത്ത് വ്യക്തമാക്കി.വിമതരോട് മുംബൈയിലേക്കെത്താന്‍ ഉദ്ധവ് താക്കറെ 24 മണിക്കൂര്‍ അന്ത്യശാസനം നല്‍കിയതായി ശിവസേന വൃത്തങ്ങളും അറയിച്ചു. നേരിട്ടുള്ള ചര്‍ച്ചകളും കൂടിക്കാഴ്ചയുമാണ് ഉദ്ധവ് താക്കറെ മുന്നോട്ട് വെക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ മുംബൈയിലേക്കെത്തിയില്ലെങ്കില്‍ വിമതരുമായി കൂടുതല്‍ ചര്‍ച്ചകള്‍ക്കില്ലെന്നും അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉദ്ധവ് അറിയിച്ചു.നാസികില്‍ ഏക്‌നാഥ് ഷിന്ദേയുടെ ചിത്രമുള്ള ബാനറുകളില്‍ ശിവസേന പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചു അദ്ദേഹത്തിനെതിരെ മുദ്രവാക്യം വിളിച്ചു.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
