PRD/CLT/3440/07/23
24/07/2023

ദർഘാസുകൾ ക്ഷണിച്ചു

കോഴിക്കോട് ഐ.സി.ഡി.എസ് അർബൻ 2 സി.ഡി.പി.ഒ യുടെ കാര്യാലയത്തിനു കീഴിലെ 4 സെക്ടറുകളിലെ 140 അങ്കണവാടികളിലേക്ക്, 2023-24 സാമ്പത്തിക വർഷം സെക്ടർ തലത്തിൽ മിൽമ പാൽ വിതരണം ചെയ്യുന്നതിന് മൽസരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഓഗസ്റ്റ് അഞ്ച് ഉച്ചക്ക് രണ്ട് മണി. ടെണ്ടർ വിവരങ്ങൾ കോഴിക്കോട് അർബൻ-2 ഐ.സി.ഡി.എസ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ഫോൺ നമ്പർ: 0495-2373566

PRD/CLT/3441/07/23
24/07/2023

സീറ്റ് ഒഴിവ്

ടൂറിസം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31. അടിസ്ഥാന യോഗ്യത ബിരുദം. വിശദ വിവരങ്ങൾക്ക് കിറ്റ്സിന്റെ വെബ്സൈറ്റ് www.kittsedu.org സന്ദർശിക്കുകയോ 9495995419 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക. കോഴ്സ് വിജയിക്കുന്നവർക്ക് ഇന്റേൺഷിപ്പും, തൊഴിൽ അവസരവും നൽകുന്നതാണ്.

PRD/CLT/3442/07/23
24/07/2023

ദർഘാസ് ക്ഷണിച്ചു

കോഴിക്കോട് ഐ.സി.ഡി.എസ് അര്‍ബന്‍ 2 സി.ഡി.പി.ഒ യുടെ കാര്യാലയത്തിനു കീഴിലെ 4 സെക്ടറുകളിലെ 140 അങ്കണവാടികളിലേക്ക് 2023-24
സാമ്പത്തിക വര്‍ഷം കോഴിമുട്ട വിതരണം ചെയ്യുന്നതിന് സെക്ടര്‍ തലത്തില്‍ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മത്സരാടിസ്ഥാനത്തില്‍ ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ആഗസ്റ്റ് നാലിന് ഉച്ചക്ക് രണ്ട് മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495-2373566.

തൊഴിലുറപ്പ് പദ്ധതി: ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ അവലോകന യോഗം നാളെ

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് വേണ്ടി കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേരുന്നു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയിൽ നാളെ (ജൂലൈ 25 ) രാവിലെ 10 മണി മുതൽ എരഞ്ഞിപ്പാലം ആശിർവാദ് ലോൺസ് കൺവെൻഷൻ സെന്ററിലാണ് യോഗം.

യോഗത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ എ.നിസ്സാമുദ്ദീൻ, സോഷ്യൽ ഓഡിറ്റ് ഡയറക്ടർ ഡോ. എൻ. രമാകാന്തൻ, ജോയിന്റ് ഡവലപ്മെന്റ് കമ്മീഷണർ പി.ബാലചന്ദ്രൻ, അസി. ഡവലപ്മെന്റ് കമ്മീഷണർ രവിരാജ്, ജില്ലാ ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ വി.സുദേശൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ പങ്കെടുക്കും.

പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ഒഴിവ്

    തിരുവനന്തപുരത്ത് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ടെക്നിക്കൽ അസിസ്റ്റന്റ്, പ്രോഗ്രാമിംഗ് ഓഫീസർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നതിന് വിജ്ഞാപനമായി.  വിജ്ഞാപനം WWW.cee.kerala.org യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  സംസ്ഥാന സർക്കാർ സർവ്വീസിലോ സ്വയം ഭരണ സ്ഥാപനങ്ങളിലോ തതുല്യ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.  പ്രവേശേന പരീക്ഷാ കമ്മീഷണർ കൂടിക്കാഴ്ച നടത്തിയശേഷം നിയമന നടപടി സ്വീകരിക്കും.

    ജീവനക്കാർ കെ.എസ്.ആർ - 144 അനുസരിച്ചുള്ള പ്രഫോർമയും ബയോഡേറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന ആഗസ്റ്റ് 5ന് മുൻപ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ്, KSRTC ബസ് ടെർമിനൽ കോംപ്ലക്സ് (ഏഴാം നില) തമ്പാനൂർ, തിരുവനന്തപുരം – 1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ നൽകുക.

പി.എൻ.എക്‌സ്. 3392/2023

ഡോക്ടറൽ ഫെലോഷിപ്പ്

    കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ഡോക്ടറൽ ഫെല്ലോഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു.  ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കാണ് ഫെല്ലോഷിപ്പ്.  യു.ജി.സി./ യൂണിവേഴ്സിറ്റി നിഷ്കർഷിച്ച യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം.  അപേക്ഷകൾ ആഗസ്റ്റ് 20നകം ലഭിക്കണം.  വിശദവിവരങ്ങൾക്ക് www.keralabiodiversity.org.

Leave a Reply

Your email address will not be published. Required fields are marked *