കാഠ്മണ്ഡു: നേപ്പാളില്‍ ടേക്ക് ഓഫിനിടെ അപകടത്തില്‍പ്പെട്ട വിമാനത്തിലെ 19 യാത്രക്കാരില്‍ 18 പേരും മരിച്ചതായി റിപ്പോര്‍ട്ട്. പൈലറ്റ് മനീഷ് ഷാക്യ (37) മാത്രമാണ് രക്ഷപ്പെട്ടത്. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബുധനാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. റണ്‍വേയില്‍നിന്ന് തെന്നിമാറിയാണ് അപകടമുണ്ടായതെന്നാണ് സൂചന. 2003ല്‍ നിര്‍മിച്ച സൗര്യ എയര്‍ലൈന്‍സിന്റെ എയര്‍ക്രാഫ്റ്റാണ് അപകടത്തില്‍പ്പെട്ടത്. പൊഖറയിലേക്കുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് ത്രിഭുവന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *