അങ്കോല: മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായി നടത്തിയ തിരച്ചിലില്‍ ലോറിയുടെ ലൊക്കേഷന്‍ എന്ന് സംശയിക്കുന്ന ചിത്രം നേവി പുറത്തുവിട്ടു. സോണാര്‍ സിഗ്‌നല്‍ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഒരു ട്രക്ക് കൃത്യമായി വെള്ളത്തില്‍ കണ്ടെത്തിയതായി കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഢ വ്യക്തമാക്കി. ഇത് കണ്ടെത്തിയ പ്രദേശത്ത് നാവിക ഡീപ് ഡൈവര്‍മാര്‍ ഉടന്‍ നങ്കൂരമിടാന്‍ ശ്രമിക്കും.

കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ ലോങ് ആം ബൂമര്‍ എക്സ്‌കവേറ്റര്‍ നദിയില്‍ ഡ്രഡ്ജ് ചെയ്യാന്‍ ഉപയോഗിക്കും. നൂതന ഡ്രോണ്‍ അടിസ്ഥാനമാക്കിയുള്ള ഇന്റലിജന്റ് അണ്ടര്‍ഗ്രൗണ്ട് ബരീഡ് ഒബ്ജക്റ്റ് ഡിറ്റക്ഷന്‍ സംവിധാനവും തിരച്ചിലിനായി വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ലോഹത്തിന് സമാനമായ വസ്തു നേരത്തെ കണ്ടെത്തിയിരുന്നു. ബൂം എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ചുള്ള തിരച്ചിലിനിടെയാണ് കണ്ടെത്തിയത്. ഇത് അര്‍ജുന്റെ ലോറിയാണെന്ന സംശയത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.

Leave a Reply

Your email address will not be published. Required fields are marked *