മോസ്‌കോ: 50 പേരുമായി പോയ റഷ്യന്‍ വിമാനം തകര്‍ന്നു. ലാന്‍ഡ് ചെയ്യുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പാണ് വിമാനം അപകടത്തില്‍പ്പെട്ടത്. വിമാനം പെട്ടെന്ന് റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. അമൂര്‍ പ്രവിശ്യയില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അങ്കാറ എയര്‍ലൈന്റെ വിമാനമാണ് തകര്‍ന്നത്. വിമാനത്തില്‍ 43 യാത്രക്കാരും 7 ജീവനക്കാരുമാണുണ്ടായിരുന്നത്. യാത്രക്കാരില്‍ അഞ്ച് പേര്‍ കുട്ടികളാണ്.

റഷ്യയുടെ കിഴക്കന്‍ മേഖലയില്‍ വച്ച് എഎന്‍ – 24 യാത്രാവിമാനം റഡാര്‍ സ്‌ക്രീനുകളില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. സൈബീരിയ ആസ്ഥാനമായുള്ള അങ്കാറ എയര്‍ലൈന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ചൈന അതിര്‍ത്തിയോട് ചേര്‍ന്നുള്ള അമുര്‍ മേഖലയിലെ ടൈന്‍ഡ എന്ന ലക്ഷ്യസ്ഥാനത്തേക്ക് അടുക്കുമ്പോഴാണ് വിമാനം റഡാര്‍ സ്‌ക്രീനുകളില്‍ നിന്ന് അപ്രത്യക്ഷമായത്. പിന്നീട് വിമാനം തകര്‍ന്നു വീണ നിലയില്‍ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *