
എറണാകുളത്ത് നിന്നും നിലമ്പൂരിലേക്കെത്തിയ മെമുവിന് നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ ആവേശ വരവേല്‍പ്പ്. ലോക്കോ പൈലറ്റിനും യാത്രക്കാര്‍ക്കും മധുരം നല്‍കിയും വാദ്യമേളങ്ങളോടെയുമായിരുന്നു വരവേറ്റത്. യു.ഡി.എഫ്, റെയില്‍വെ ആക്ഷന്‍ കമ്മിറ്റി, വ്യാപാരി സമൂഹം എന്നിവരും സ്വീകരണത്തിനുണ്ടായിരുന്നു. നിശ്ചയിച്ച സമയക്രമമായ 10.5നും രണ്ട് മിനിട്ട് മുമ്പെയാണ് മെമു എത്തിയത്.
പ്രിയങ്കഗാന്ധി എം.പി, പി.വി അബ്ദുല്‍വഹാബ് എം.പി, ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികളുടെ ഇടപെടലിനെതുടര്‍ന്നാണ് എറണാകുളം- ഷൊര്‍ണൂര്‍ മെമു നിലമ്പൂരിലേക്ക് നീട്ടാന്‍ തീരുമാനിച്ചത്. പുലര്‍ച്ചെ 3.45ന് പുറപ്പെട്ട് 4.55ന് ഷൊര്‍ണൂരിലെത്തുന്ന രീതിയിലാണ് സമയക്രമം.
വി.എ കരീം, പാലോളി മെഹബൂബ്, എ.ഗോപിനാഥ്, നാണിക്കൂട്ടി കൂമഞ്ചേരി, ജോഷ്വ കോശി, യു.നരേന്ദ്രന്‍, വിനോദ് പി മേനോന്‍, ഷേര്‍ളി മോള്‍ തുടങ്ങിയവര്‍ സ്വീകരണത്തിനുണ്ടായിരുന്നു.
