ഓൾ ഇന്ത്യ പി ജി മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ 87 ആം റാങ്ക് നേടിയ എം എ സേബയെ കെ എസ് എസ്പി യു കൊടിയത്തൂർ യൂണിറ്റ് ആദരിച്ചു. മുസ്ലിയാരകത്ത് മാളിയേക്കൽ എം എ മുഹമ്മദിന്റെയും പൊന്നാട്, ഉരുണിക്കുളവൻ സുബൈദയുടെയും മകളാണ് സേബ.
മുമ്പ് മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ കേരളത്തിൽ നിന്ന് മൂന്നാം റാങ്കും ഇപ്പോൾ കേരള അടിസ്ഥാനത്തിൽ ആറാം റാങ്കും ആണ് സേബ നേടിയത്. ഇ എസ് ഐ സി ഓഫ് ഇന്ത്യ കേരള റീജ്യണൽ ബോർഡ് മെമ്പർ എം എ അബ്ദുറഹിമാൻ പൊന്നാട നൽകി ആദരിച്ചു. കെ എസ് എസ് പി യു കോഴിക്കോട് ജില്ലാ ജോ: സെക്രട്ടറി വളപ്പിൽ വീരാൻകുട്ടിമെമെന്റോ സമ്മാനിച്ചു. അഡ്വ: പുഷ്പനാഥൻ , അബൂബക്കർ പുതുക്കുടി , അബ്ദുറഹ്മാൻ പി , അബൂബക്കർ പി ടി , എം എ അബ്ദുൽ ഹക്കീം , കെ അബ്ദുൽ മജീദ് ,
കെ പി അബ്ദുസ്സലാം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *