ഇന്ധനവിലയിൽ ഇന്ന് നേരിയ വർദ്ധന. പെട്രോൾ വിലയിൽ മാറ്റമില്ല. എന്നാൽ 23 പൈസയാണ് ഡീസല്‍ വിലയില്‍ വര്‍ധിച്ചത്. ജൂലായ് 15ന് ശേഷം ആദ്യമായാണ് വില കൂടുന്നത്. കഴിഞ്ഞ 19 ദിവസങ്ങളായി പെട്രോൾ വിലയിൽ മാറ്റമില്ല.
തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് ഇന്ന് 103.42 രൂപയും ഡീസലിന് 95.61 രൂപയുമാണ് വില. രാജ്യതലസ്ഥാനത്ത് 20 പൈസ ഡീസലിന് വർദ്ധിച്ചു. ലിറ്ററിന് 88.82 രൂപയായി. പെട്രോൾ വില 101.19 രൂപയായി. മുംബയിൽ ഡീസലിന് 96.41 രൂപയും പെട്രോളിന് 107.26 രൂപയുമാണ്.
