തിരുവനന്തപുരം∙ എതിരാളിയായിട്ട് ആരു വന്നാലും ഭയമില്ലെന്നും,പാർട്ടി തീരുമാനിച്ചാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ശശി തരൂർ മാധ്യമങ്ങളോടു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തു നിന്നു മത്സരിച്ചാലും പോരാട്ടത്തിനു തയാറാണെന്ന് തരൂർ വ്യക്തമാക്കി.

‘തിരുവനന്തപുരത്തു ഞാൻ ചെയ്ത സേവനങ്ങൾ ജനങ്ങൾക്കറിയാം. എതിരാളിയായിട്ട് ആരു വന്നാലും ഭയമില്ല. അവർ വന്ന് അവരുടെ കാര്യം പറയട്ടെ. ഞാൻ എന്റെ റെക്കോർഡുകൾ ചൂണ്ടിക്കാണിക്കും. ജനങ്ങൾ തീരുമാനമെടുക്കും. നരന്ദ്ര മോദി വന്നാലും അദ്ദേഹത്തിനെതിരെ മത്സരിക്കാൻ തയാറാണ്. ഒരു ഭയവുമില്ല’ – തരൂർ വ്യക്തമാക്കി.

‘ഭാരതത്തിന്റെ ആത്മാവിനെ സംരക്ഷിക്കാൻ പോകുന്ന ഒരു തിരഞ്ഞെടുപ്പാണിത്. ബിജെപി സർക്കാരിനെ മാറ്റിയില്ലെങ്കിൽ അവർ ഭാരതത്തിനെ തന്നെ മാറ്റുമെന്നാണു ഭയം. ആരോഗ്യമുണ്ടെങ്കിൽ പ്രവർത്തിക്കണം, മത്സരിക്കണം എന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്’ –തരൂർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *