19 ഖലിസ്താൻ ഭീകരരുടെ ഇന്ത്യയിലെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടാനുള്ള നടപടികളുമായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഖലിസ്താൻ അനുകൂലസംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്‌വന്ത് സിങ് പന്നൂനിന്റെ പഞ്ചാബിലെ സ്വത്തുക്കൾ കണ്ടുകെട്ടിയതിനുപിന്നാലെയാണ് എൻഐഎ കൂടുതൽ നടപടികൾ സ്വീകരിക്കുന്നത്.
യുകെ, യുഎസ്, കാനഡ, ദുബായ്, പാകിസ്താൻ തുടങ്ങിയ വിദേശരാജ്യങ്ങളിൽ ഒളിവിൽ കഴിയുന്ന പത്തൊമ്പത് ഭീകരരുടെ പട്ടിക എൻഐഎ തയ്യാറാക്കി. പരംജീത് സിങ് പമ്മ, കുൽവന്ത് സിങ് മുത്ര, സുഖ്പാൽ സിങ്, സരബ്ജീത് സിങ് ബെന്നൂർ, കുൽവന്ത് സിങ്, വാധ്‌വ സിങ് ബബ്ബാർ, ജയ് ധലിവാൾ, ബർപ്രീത് സിങ്, ബർജാപ് സിങ്, രഞ്ജിത് സിങ് നീത, ഗുർമീത് സിങ്, ഗുർപ്രീത് സിങ്, ജസ്മീത് സിങ് ഹകിംസാദ, ഗുർജന്ത് സിങ് ധില്ലൺ, ലഖ്ബീർ സിങ് റോഡ്, അമർദീപ് സിങ് പൂരേവാൾ, ജതീന്തർ സിങ് ഗ്രേവാൾ, ദുപീന്ദർ ജീത്, ഹിമ്മത് സിങ് എന്നിവരാണ് എൻഐഎയുടെ പട്ടികയിലുള്ളത്. ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പട്ടികയിലുൾപ്പെട്ടിരിക്കുന്നവർക്കായി വിവിധ സുരക്ഷാ ഏജൻസികൾ വർഷങ്ങളായി തിരച്ചിൽ നടത്തിവരികയാണ്.ഗുർപത്‌വന്ത് സിങ് പന്നൂനിന്റെ സ്വത്തുക്കൾ ശനിയാഴ്ചയാണ് എൻഐഎ കണ്ടുകെട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *