കുന്ദമംഗലം ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ വയോജനങ്ങൾക്ക് വിശ്രമിക്കുന്നതിനായി ‘ആലിലക്കാറ്റ്’ വിശ്രമ കേന്ദ്രം ഒരുങ്ങി. ആശുപത്രി പരിസരത്തെ വലിയ ആൽമരത്തിനു കീഴെയാണ് ആലിലക്കാറ്റ് സജ്ജമാക്കിയത്.
കുന്നമംഗലം എംഎൽഎ പിടിഎ റഹീം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷയായി.
മെഡിക്കൽ ഓഫീസർ വി അർച്ചന റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ചന്ദ്രൻ തിരുവലത്ത്, പ്രീതി യൂസി, ഷബ്ന റഷീദ്, കെ കെ സി നൗഷാദ്, നജീബ് പാലക്കൽ, ഷൈജ വളപ്പിൽ, സി എംബൈജു തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽകുമാർ സ്വാഗതം പറഞ്ഞു.
