ഉത്തർപ്രദേശിലെ മുസാഫർന​ഗറിൽ രജിസ്‌ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന മദ്രസകൾക്ക് പ്രതിദിനം 10,000 രൂപ പിഴ ചുമത്താൻ ഉത്തർപ്രദേശ് അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ്. കൃത്യമായ രജിസ്ട്രേഷനില്ലാതെ പ്രവർത്തിക്കുന്ന പത്തോളം മദ്രസകൾക്കാണ് ഇക്കാര്യം അറിയിച്ചു കൊണ്ട് വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നൽകി.
ഉത്തർപ്രദേശിൽ ഏകദേശം 24,000 മദ്രസകൾ ഉണ്ടെന്നും അതിൽ 16,000 അംഗീകൃതവും
8,000 മദ്രസകൾക്ക് അംഗീകരണം ലഭിച്ചിട്ടില്ലെന്നും സർക്കാർ പറയുന്നു.
നോട്ടീസ് നൽകിയ മദ്രസകളോട് ഉത്തരവ് ലഭിച്ച് മൂന്ന് ദിവസത്തിനകം ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനാണ് നിർദേശം. അല്ലാത്തപക്ഷം ചട്ടങ്ങൾക്കനുസൃതമായി നടപടിയെടുക്കും
അതേസമയം മദ്രസകൾക്ക് മേലുള്ള നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജമിയത്ത് ഉലമ-ഇ-ഹിന്ദ് രം​ഗത്തെത്തി. സൗജന്യ വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങൾക്ക് പ്രതിദിനം 10,000 രൂപ പിഴ അടയ്‌ക്കാൻ കഴിയില്ലെന്നും ഇത് നിയമവിരുദ്ദമാണെന്നും ജമിയത്ത് ഉലമ-ഇ-
ഹിന്ദിന്റെ ഉത്തർപ്രദേശ് യൂണിറ്റ് സെക്രട്ടറി മൗലാന സക്കീർ ഹുസൈൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *