ലൈംഗിക ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പുതിയ തെളിവുകൾ. പെൺകുട്ടിയോട് ക്രൂരമായി പെരുമാറുന്ന രാഹുലിന്റെ വാട്സ്ആപ്പ് ചാറ്റും ശബ്ദ സംഭാഷണവും പുറത്തുവന്നു. ഗർഭധാരണത്തിന് പ്രേരിപ്പിച്ചത് രാഹുൽ മാങ്കൂട്ടത്തിൽ തന്നെ എന്ന് ഇതിൽ വ്യക്തമാണ്. എനിക്ക് നിന്നെ ഗർഭിണിയാക്കണം എന്ന് രാഹുൽ പെൺകുട്ടിക്ക് അയച്ച വാട്സ്ആപ്പ് സന്ദേശം പുറത്തുവന്നിട്ടുണ്ട്. പിന്നീട് ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നതും രാഹുൽ തന്നെയെന്ന് ഓഡിയോ സംഭാഷണത്തിലും കേൾക്കാം.
നിങ്ങളുടെ പ്ലാൻ ആയിട്ടും ഇപ്പോൾ മാറുന്നത് എന്തിനെന്നും പെൺകുട്ടി ചോദിക്കുന്നുണ്ട്. ഗർഭധാരണത്തിനു ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ പെൺകുട്ടി നിരത്തുമ്പോൾ, ‘തന്റെ ഡ്രാമ നിർത്തൂ’ എന്ന മറുപടിയാണ് രാഹുൽ മാങ്കൂട്ടത്തിൽ നൽകുന്നത്. പെൺകുട്ടിയെ തെറിവിളിക്കുന്നതും കേൾക്കാം.
പെണ്‍കുട്ടി ‘എനിക്കാകെ വയ്യാതിരിക്കുകയാണ്’ ഛർദിലും പ്രശ്‌നങ്ങളുമുണ്ട് എന്ന് കരഞ്ഞുകൊണ്ട് പറയുമ്പോൾ ‘താനാദ്യം ഒന്ന് റിയലിസ്റ്റിക് ആയിട്ട് സംസാരിക്കൂ. എനിക്കീ ഡ്രാമ കാണിക്കുന്നവരെ എനിക്കിഷ്ടമേയല്ല’ എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിക്കുന്നത്.
എനിക്ക് ഒരുപാട് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ല, വയ്യാഞ്ഞിട്ടാണ് പതുക്കെ സംസാരിക്കുന്നതെന്നും പെൺകുട്ടി പറയുന്നു. അങ്ങനെ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. എനിക്കിതാരോടും പറയാനൊന്നും പറ്റുന്നില്ല എന്നും അവർ പറയുന്നുണ്ട്. എന്നാൽ, വീണ്ടും നീ ഈ ഡ്രാമ ഒന്ന് നിര്‍ത്ത് എന്നാണ് തിരിച്ച് രാഹുൽ ആക്രോശിക്കുന്നത്.
തുടർന്ന് ആശുപത്രിയിൽ പോകാനും നിർബന്ധിക്കുന്നുണ്ട്. കുഞ്ഞിനെ വേണമെന്ന് പറഞ്ഞയാൽ തന്നെ അതിന്റെ ജീവനെടുക്കാൻ നിര്ബന്ധിക്കുന്നതിനെയും യുവതി ചോദ്യം ചെയ്യുന്നുണ്ട്. ‘നിങ്ങളെന്തിനാണ് ഈ ലാസ്റ്റ് മൊമന്റില്‍ ഇങ്ങനെ മാറുന്നത്. നിങ്ങളെന്തിനാണ് എന്നെയിങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത്’ – എന്ന് യുവതി ചോദിക്കുന്നുണ്ട്. ആശുപത്രിയിൽ പോകാൻ നിനിക്കിനി ആരുടെ സഹായമാണ് വേണ്ടത് എന്നാണ് രാഹുൽ തിരിച്ച് ചോദിക്കുന്നത്.
