ഡൽഹിയിൽ ഒളിച്ചോടി വിവാഹം കഴിച്ചതിന് യുവാവിനോട് ഭാര്യയുടെ ബന്ധുക്കളുടെ ക്രൂരത. ഇരുപത്തിരണ്ടുകാരന്റെ ജനനേന്ദ്രിയം പെൺകുട്ടിയുടെ ബന്ധുക്കൾ മുറിച്ചു.സംഭവത്തിൽ തട്ടികൊണ്ട് പോകലിനും കൊലപാതക ശ്രമത്തിനും എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.

ഡൽഹി രാജോരി ഗാർഡനിലാണ് സംഭവം. സാഗർപുർ സ്വദേശിയായ ഇരുപത്തിരണ്ടുകാരനായ രമണും യുവതിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. തുടർന്ന് വിവാഹശേഷം ഡിസംബർ 22ന് രജൗരി ഗാര്‍ഡനില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. സ്ഥലത്തെത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിനെ തട്ടികൊണ്ടുപോയി മര്‍ദ്ദിക്കുകയും ജനനേന്ദ്രിയം മുറിക്കുകയുമായിരുന്നു. നിലവില്‍ സഫ്തര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണ്.രമണിനെ പ്രദേശവാസികൾ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രി അധികൃതരാണ് പൊലീസിൽ വിവരമറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *