ശ്രീനഗര്‍: ജമ്മു കശ്മീര്‍ ബാരാമുള്ളയിലെ ഗണ്ട്മുള്ള ഗ്രാമത്തില്‍ റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന് ഭീകരരുടെ വെടിയേറ്റ് മരിച്ചു. മസ്ജിദില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കശ്മീര്‍ പോലീസ് അറിയിച്ചു. സീനിയര്‍ പൊലീസ് സൂപ്രണ്ടായി വിരമിച്ച മുഹമ്മദ് ഷാഫിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലേ മേഖല പോലീസ് വളഞ്ഞിട്ടുണ്ട്.
വ്യാഴാഴ്ച രജൗരിയിലെ താനമണ്ഡിയിലേക്ക് സൈനികരുമായി പോയ വാഹനങ്ങള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ അഞ്ചു സൈനികര്‍ വീരമൃത്യ വരിച്ചിരുന്നു.തുടര്‍ന്ന് സൈനികര്‍ വ്യാപക മേഖലയില്‍ തിരച്ചിലാരംഭിച്ചിരുന്നു.
