ഗാസ: ഗസ്സയിലെ വീടുകള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ബോംബോക്രമണത്തില്‍ രണ്ട് കുടുംബത്തിലെ 90 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഷെല്‍ ആക്രമണത്തില്‍ വീടുകള്‍ തകര്‍ന്നതിന് പിന്നാലെ അവശേഷിക്കുന്ന ബന്ധുവീടുകളില്‍ താമസിച്ചിരുന്നവരും കൊല്ലപ്പെട്ടു.കുട്ടികളും സ്ത്രീകളുമടക്കമുള്ളവരാണ് കൊല്ലപ്പെട്ടവരിലേറെയുമെന്നാണ് റിപ്പോര്‍ട്ട്.

യു.എന്‍ അടക്കമുള്ളവര്‍ ഇസ്രായേലിനോട് വെടിനിര്‍ത്തല്‍ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ശനിയാഴ്ച വീടുകള്‍ക്ക് നേരെ ബോംബുകള്‍ വര്‍ഷിച്ചത്. യുദ്ധക്കെടുതികള്‍ മൂലം ഭക്ഷണവും മരുന്നുമില്ലാതെ ഫലസ്തീനീകള്‍ മറ്റൊരു ദുരന്തമുഖത്താണെന്നും, അവശ്യസാധനങ്ങള്‍ അടിയന്തരമായെത്തിക്കാന്‍ അവസരമൊരുക്കണമെന്നും യു.എന്‍ കഴിഞ്ഞ ദിവസം ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് വകവെക്കാതെയാണ് ഫലസ്തീനികളുടെ വീടുകള്‍ക്ക് നേരെ ഇസ്രായേല്‍ ബോംബേറ് തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *