ശബരിമല സ്വർണ മോഷണ കേസില്‍ ഡി മണിയെ കുറിച്ച് അന്വേഷിക്കാൻ എസ് ഐ ടിയുടെ സ്പെഷ്യൽ സ്ക്വാഡ്. ചെന്നൈ കേന്ദ്രീകരിച്ചു അന്വേഷണം ആരംഭിച്ചു. എസ് ഐ ടി ഉദ്യോഗസ്ഥർ ചെന്നൈയിൽ എത്തി വിവരം ശേഖരിച്ചു തുടങ്ങി. വിഗ്രഹക്കടത്തില്‍ ഡി മണി ഇടനില നിന്നെന്ന് എസ് ഐ ടിക്ക് മൊഴി ലഭിച്ചിരുന്നു.

അതേസമയം, കേസിലെ പ്രതികളായ ബെല്ലാരി ഗോവർദ്ധൻ, പോറ്റി എന്നിവരോടൊപ്പമുള്ള സോണിയ ഗാന്ധിയുടെ ഫോട്ടോ പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കൾക്ക് കൂടുതൽ തിരിച്ചടി. ഇത് സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചതോടെ, വിഷയത്തിൽ ഇപ്പോൾ മൗനം പാലിക്കുകയാണ് കോൺഗ്രസ് നേതാക്കൾ. 

2014 ൽ യുഡിഎഫ് ഭരണകാലത്താണ്  സ്വർണ്ണക്കർച്ച കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ എത്തുന്നത്. കോൺഗ്രസിന്റെ ദേശീയ നേതാവ് സോണിയ ഗാന്ധിയുടെ വീട്ടിൽ രണ്ടുതവണ പോറ്റി സന്ദർശിച്ചു. പോറ്റിയെ സോണിയ ഗാന്ധിയുടെ വീട്ടിൽ വിളിച്ച് സൽക്കരിക്കുകയും ചെയ്തു. പോറ്റിയെ സോണിയ ഗാന്ധിക്ക് മുൻപിൽ എത്തിച്ചത് ആന്റോ ആന്റണിയാണെന്നാണ് ഉയരുന്ന മറ്റൊരു ആരോപണം. 

Leave a Reply

Your email address will not be published. Required fields are marked *