കുന്ദമംഗലം: മുക്കം വയലിൽ കുഞ്ഞാലി ഹാജി മെമ്മോറിയൽ കോളേജിന്റെ എൻ എസ് എസ് സപ്തദിന ക്യാമ്പ് ചൂലാംവയൽ മാക്കൂട്ടം എ എം യൂ പി സ്കൂളിൽ ആരംഭിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ കെ ഷൗക്കത്തലി ഉദ്ഘാടനം നിർവഹിച്ചു. യുവജനങ്ങളെ സാമൂഹിക ഉത്തരവാദിത്തമുള്ള പൗരന്മാരാക്കുന്നതിനും ഗ്രാമീണ വികസനത്തിൽ സജീവ പങ്കാളികളാക്കാനും സപ്തദിന ക്യാമ്പുകൾ വലിയ പങ്കു വഹിക്കുമെന്നും സാമൂഹിക പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാനുള്ള അവസരമാണ് ക്യാമ്പുകൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. മുക്കം ഓർഫനേജ് സാരഥികൾ സന്നിഹ്തരായ ചടങ്ങിൽ VKHMO കോളേജ് പ്രിൻസിപ്പൽ Ramlath E അധ്യക്ഷത വഹിച്ചു. NSS കോർഡിനേറ്റർ അജിത TV സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത്‌ മെമ്പർ അഷ്‌റഫ്‌ എ പി, മാനേജർ സഫിയ വി പി, പി ടി എ പ്രസിഡണ്ട് ഒ കെ ഷൗക്കത്തലി, പ്രധനദ്യപകൻ അബ്ദുൽ ജലീൽ, സൗദ ടീച്ചർ, എം മുഹമ്മദ് മാസ്റ്റർ ,സജ്നബി ടീച്ചർ, കെ,കാസിം,നസീറ, കെ ടി ബഷീർ, NSS ക്യാമ്പ് ഓഫീസർമാരായ ബിജ്ന കെ എം, ഖൈറുന്നീസ, മുഹമ്മദ് അമീൻ.ഓ, ഷഹദ് ,മഞ്ജുള, സാബിറ,ഹസ്ന ഷെറിൻ എന്നിവർ സംസാരിച്ചു. പ്രഭ എം ഇ എൻ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *