രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം 2,55,874 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22,36,842 ആയി.
ഇന്നലെ 2,67,753 പേർ കൂടി രോഗമുക്തി നേടിയതോടെ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 3,70,71,898 ആയി. 93.15 ശതമാനമാണ് രോഗമുക്തി നിരക്ക്. പ്രതിദിന പോസിറ്റിവിറ്റി നിരക്കിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 15.52 ശതമാനമാണ് ഇന്നത്തെ നിരക്ക്. 17.17 പ്രതിവാര പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ 614 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 4,90,462 ആയി.