ഗവർണറുടെ അതൃപ്തി സംസ്ഥാന സർക്കാരിൻ്റെ മുഖത്തേറ്റ അടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തെറ്റായ രാഷ്ട്രീയ പ്രചരണം നടത്താൻ നിയമസഭ സർക്കാർ ഉപയോഗിക്കാൻ ശ്രമിച്ചുവെന്ന് സുരേന്ദ്രൻ പറഞ്ഞു. കവല പ്രസംഗത്തിനുള്ള വേദിയാക്കി മാറ്റാൻ സർക്കാർ നയ പ്രഖ്യാപനത്തെ ഉപയോഗിക്കാൻ ശ്രമിച്ചു. നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രത്തെ കുറ്റം പറഞ്ഞു രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.നിയമസഭയെ രാഷ്ട്രീയമായി ഉപയോഗിക്കാൻ സർക്കാർ ശ്രമിക്കുന്നു. പ്രതിപക്ഷം അതിനു കൂട്ട് നിൽക്കുന്നു. ഗവർണറുടെ അസംതൃപ്തി സർക്കാരിൻ്റെ വില കുറഞ്ഞ നിലപാട് കൊണ്ടാണ്. സജി ചെറിയാൻ്റെ ക്യാപ്സൂൾ ജനങ്ങൾക്ക് മനസ്സിലാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. വീണയിടത്ത് നിന്ന് ഉരുളുന്ന നിലപാടാണ്. കേന്ദ്ര സർക്കാരിനെതിരെയുള്ള സമരം പൊളിഞ്ഞ് പാളീസാകും. പണത്തിനു വേണ്ടിയുഉള്ള ആർത്തി നിർത്തേണ്ടത് മുഖ്യമന്തിയും കുടുംബവുമാണ്. വിഡി സതീശൻ മന്ത്രിസഭയിലെ ഒരു അംഗത്തെ പോലെയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
