ചാരുംമൂട്: അജ്ഞാത ജീവിയുടെ കടിയേറ്റ് 84 കോഴികൾ ചത്തു. താമരക്കുളം പച്ചക്കാട് ചിത്തിര നിവാസിൽ വിധവയായ ജഗദമ്മയുടെ കോഴികളാണ് ചത്തത്. കഴിഞ്ഞ ദിവസം രാത്രിയിലിലായിരുന്നു കൂട്ടിലടച്ചിരുന്ന കോഴികളെ അജ്ഞാത ജീവി കടിച്ചു കൊന്നത്. മുട്ടയിട്ട് തുടങ്ങിയ കോഴികളായിരുന്നു ഏറെയും. ജനകീയാസൂത്രണ പദ്ധതി പ്രകാരം ലഭിച്ച 20 ഇടത്തരം കോഴികളും കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇവിടെ രണ്ട് ദിവസം മുമ്പ് പകൽ മൂന്ന് ആടുകളെ പട്ടികൾ കടിച്ചുകൊന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *