തിരുവനന്തപുരത്ത് സ്വകാര്യഭാഗത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 110 ഗ്രാം എംഡിഎംഎയുമായി രാജാജി നഗർ സ്വദേശി ബിജു സിറ്റി ഡാൻസാഫിന്റെ പിടിയിലായി. ബെംഗളൂരുവിൽ നിന്നും ലഹരിമരുന്നുമായി എത്തിയ ഇയാളെ സംശയം തോന്നി ജനറൽ ആശുപത്രിയിലെത്തിച്ച് എക്സ്-റേ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ച ലഹരിമരുന്ന് കണ്ടെത്തിയത്. പ്രതിയെ തുടർനടപടികൾക്കായി കന്റോൺമെന്റ് പോലീസിന് കൈമാറി. നഗരത്തിൽ ലഹരിമരുന്ന് വിതരണം ചെയ്യുന്ന പ്രധാനികളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

അതേസമയം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് എംഡിഎംഎ പിടികൂടിയിരുന്നു. ആനയറ സ്വദേശി നന്ദു, ചെറിയകൊണ്ണി സ്വദേശി നന്ദഹരി എന്നിവരെയാണ് 157 ഗ്രാം എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടിയത്. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ സ്കൂട്ടറിൽ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ലഹരി കടത്താൻ ഉപയോഗിച്ച സ്കൂട്ടറും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *