ബെംഗളൂരു ∙ ശിവമൊഗ്ഗയിൽ സ്കൂളിനു സമീപം രണ്ടു വിദ്യാർഥി സംഘങ്ങൾ തമ്മിലുണ്ടായ വഴക്കു പരിഹരിക്കാൻ ശ്രമിച്ച പത്താം ക്ലാസ് വിദ്യാർഥിയെ മർദിച്ചു കൊലപ്പെടുത്തി. ഉർഗദുർ സ്വദേശി സങ്കേത് (16) ആണു കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച വൈകിട്ടു സ്പെഷൽ ക്ലാസ് കഴിഞ്ഞിറങ്ങിയപ്പോൾ റോഡിൽ ഇരു കൂട്ടരും തമ്മിൽ വഴക്കിടുന്നതു കണ്ട് അനുനയിപ്പിക്കാൻ ചെന്നതായിരുന്നു സങ്കേത്. സംഘം ക്രൂരമായി മർദിച്ചതിനെ തുടർന്നു കുഴഞ്ഞുവീണ സങ്കേതിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *