കോട്ടയം: രമേശ് ചെന്നിത്തല സമുദായ നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചെന്നിത്തല തന്റെ നേതാവാണ്, സമുദായ നേതാക്കളുടെ പിന്തുണ തേടുന്നതിൽ തെറ്റില്ല. തിണ്ണനിരങ്ങലും സന്ദർശനവും രണ്ടും രണ്ടാണെന്നും വി ഡി സതീശൻ പറഞ്ഞു.
ഓർത്തഡോക്സ് സഭ ആസ്ഥാനത്ത് താനും പോവും. ഏത് സമുദായത്തിന് പ്രശ്നങ്ങളുണ്ടെങ്കിലും ഇടപെടും. പിന്തുണ തേടുന്നതിൽ തെറ്റില്ല. വർഗീയത പറഞ്ഞാൽ എതിർക്കുമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
