വിദ്വേഷ പ്രചാരണം ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി. കലയിലൂടെ ഒരു വിഭാഗത്തിന് നേരെയും വിദ്വേഷ പ്രചാരണം പാടില്ല. ഭരണഘടന തലപ്പത്തിരിക്കുന്നവർ വിദ്വേഷ പ്രസംഗം നടത്തരുതെന്നും സുപ്രീംകോടതിയുടെ ഉത്തരവ്.
രാജ്യത്ത് വിദ്വേഷ പ്രചാരണം ഉയരുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. ഏതുവിധേനയുള്ള വിദ്വേഷ പ്രചാരണങ്ങളും ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജെ ഉജ്ജൽ ഭൂയന്റെതാണ് നിരീക്ഷണം. ഭരണഘടന തലപ്പത്തിരിക്കുന്നവർ ഇത്തരം പ്രചാരണങ്ങൾ നടത്തരുതെന്നും സുപ്രീം കോടതി കർശന നിർദേശം നൽകി.
മുഖ്യമന്ത്രിമാർ, മന്ത്രിമാർ തുടങ്ങിയവർ ജാതി, മതം ,വർഗ്ഗം, ലിംഗം എന്നിവ പശ്ചാത്തലമാക്കി പ്രവർത്തിക്കരുതെന്നും കോടതി നിർദേശിച്ചു. കലയിലൂടെയും ഒരു വിഭാഗത്തിന് നേരെ വിദ്വേഷം അഴിച്ചു വിടരുത്. ഒരു സമൂഹത്തിന് നേരെ കാർട്ടൂൺ മീം സിനിമ എന്നിവയിലൂടെയും വിദ്വേഷം പാടില്ല.
നേറ്റ്ഫ്ലിക്സ് ചിത്രം ഘൂഷ്‌ഖോർ പാണ്ഡതിന്റെ തലക്കെട്ടുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
