കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണ് വീണ്ടും അപകടം. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ സൺഷെയ്ഡാണ് അടർന്നു വീണത്. അപകടസമയത്ത് താമസക്കാർ ആരും സ്ഥലത്തില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

വലിയങ്ങാടിയിലെ പ്രധാന വ്യാപാര കേന്ദ്രത്തിന് സമീപമുള്ള വാടി ലൈനിലെ കെട്ടിടത്തിലാണ് അപകടം നടന്നത്. സ്ലാബ് അടർന്ന് താഴെയുള്ള ആസ്ബറ്റോസ് ഷീറ്റിലേക്ക് പതിക്കുകയായിരുന്നു. ഇരുപതിലധികം തൊഴിലാളികൾ ഈ കെട്ടിടത്തിൽ താമസിക്കുന്നുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച വലിയങ്ങാടിയിൽ സമാനമായ രീതിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണ് നാലുപേർ മരിച്ചിരുന്നു. ഈ നടുക്കം മാറുന്നതിന് മുൻപേയാണ് മറ്റൊരു കെട്ടിടത്തിന്റെ സ്ലാബ് അടർന്ന് വീണിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *