കേരളാ സ്‌റ്റോറി ഹൈക്കോടതി കാണുന്നതിനെ എതിര്‍ത്ത് നിര്‍മ്മാതാവ്. ഹൈക്കോടതിയില്‍ നിര്‍മ്മാതാവ് വിപുല്‍ അമൃത്‌ലാല്‍ ഷായുടെ മറുപടി സത്യവാങ്മൂലം. സിനിമ കണ്ട് വിലയിരുത്താനുള്ള മേല്‍നോട്ട അധികാരം ഹൈക്കോടതി ഉപയോഗിക്കരുത് എന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഹൈക്കോടതി സിനിമ കണ്ട് വിലയിരുത്തുന്നത് സെന്‍സര്‍ ബോര്‍ഡിന് പകരമാവില്ല. ചിത്രം വിലയിരുത്താനുള്ള ഏക അധികാര കേന്ദ്രമാണ് സെന്‍സര്‍ ബോര്‍ഡ്. വിദഗ്ധര്‍ കണ്ട് വിലയിരുത്തിയാണ് പ്രദര്‍ശനാനുമതി നല്‍കിയത്. നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് പ്രദര്‍ശനാനുമതി നല്‍കിയതെന്നും സിനിമയുടെ നിർമാതാവ് വിപുല്‍ അമൃത്‌ലാല്‍ ഷാ കോടതിൽ സത്യവാങ്മൂലം നൽകി.
