ശബരിമല തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമല്ല, വികാര വിഷയമാണെന്ന് സുരേഷ് ഗോപി സുപ്രീം കോടതി വിധിയുടെ പേരില്‍ സര്‍ക്കാര്‍ നടത്തിയത് തോന്നിവാസമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാനായി വടക്കുംനാഥനില്‍ ദര്‍ശനം നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ഞാനിങ്ങെടുക്കുകയാണെന്നായിരുന്നു സുരേഷ് ഗോപി പ്രചരണത്തിനിടെ പറഞ്ഞത് എന്നാൽ ഇത്തവണ തൃശൂര്‍ എടുക്കുകയല്ല ജനങ്ങള്‍ തൃശൂര്‍ ഇങ്ങ് തരുമെന്നാണ് അദ്ദേഹം പറഞ്ഞത്. വിജയം ജനങ്ങള്‍ തരട്ടെയെന്നും അവകാശവാദങ്ങള്‍ പറയുന്നില്ലെന്നും എന്‍ ഡി എ സ്ഥാനാര്‍ത്ഥി വ്യക്തമാക്കി. തൃശൂരിന് ടൂറിസം സാധ്യതകള്‍ ഉണ്ടെന്നും ജയിച്ചാല്‍ അത്തരം പദ്ധതികള്‍ നടപ്പാക്കുമെന്നും സുരേഷ് ഗോപി എംപി വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *