ആഴക്കടല്‍ മത്സബന്ധനക്കരാറില്‍ മുഖ്യമന്ത്രിയുടെ മുഖംമൂടി ദിനം തോറും അഴിഞ്ഞുവീഴുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തട്ടിപ്പ് പുറത്തായപ്പോള്‍ ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ എന്ന പതിവ് രീതിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ കാപട്യത്തിന്റേയും വഞ്ചനയുടേയും കഥകള്‍ ഓരോന്ന് ഓരോന്നായി പുറത്തുവരുന്നു. ആഴക്കടല്‍ മത്സ്യബന്ധനകരാര്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് പുര്‍ണമായും നടത്തിയത്. തട്ടിപ്പ് പുറത്തായപ്പോള്‍ അഭിനയം നടത്തുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തട്ടിപ്പു കമ്പനിയുമായുള്ള കരാറെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞു കൊണ്ട് ചെയ്തതാണ്. കരാര്‍ അറിഞ്ഞില്ലെന്ന് ജനങ്ങളോട് കള്ളം പറഞ്ഞത് എന്തിനെന്ന് മുഖ്യമന്ത്രി ജനങ്ങളോട് വ്യക്തമാക്കണം. എല്ലാ തട്ടിപ്പിനും കൂട്ടുനിന്ന് തെളിവ് പുറത്തു വന്നപ്പോള്‍ ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കരാറിന്റെ ഗുണഭോക്താക്കള്‍ മുഖ്യമന്ത്രിയും ഇ പി ജയരാജനുമാണെന്നും പ്രശാന്തല്ലെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ത്സാന്‍സിയില്‍ കന്യാസ്ത്രീകള്‍ക്കുനേരെ നടന്നത് ഒറ്റപ്പെട്ട സംഭവമാണ്. കേരളത്തില്‍ ചര്‍ച്ചയാവില്ല. സാമൂഹ്യ വിരുദ്ധര്‍ ചെയ്യുന്നത് രാഷട്രീയവുമായി കൂട്ടിക്കെട്ടരുതെന്നും ശക്തമായ നടപടി എടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞിട്ടുണ്ടെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *