പ്ലേയേഴ്‌സ് എഫ് സി കുന്നമംഗലം സംഘടിപ്പിച്ച കുന്നമംഗലം വോളി പ്രീമിയർ ലീഗിൽ ഡ്രാഗൻ വോളി ടീം ചാമ്പ്യന്മാരായി.50 ഗ്രൂപ്പ് ആണ് റണ്ണർ അപ്പ് ആയത് പാറ്റേൺ കുന്നമംഗലം ഗ്രൗണ്ടിൽ 4 ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ 6 ടീമുകൾ പങ്കെടുത്തു.(സെവൻ സ്പോർട്സ് എഫ് സി, ഇ പി ബ്രദേഴ്‌സ് , മലബാർ ഹട്ട് , സ്പോർട്സ് വേൾഡ് ,ഡ്രാഗൺ വോളി ,50 ഗ്രൂപ്പ് )മറ്റുരച്ച ടൂർണമെന്റിന് ഇന്നലെയാണ് തിരശീല വീണത് .

ഫൈനൽ മത്സരത്തിൽ 50 ഗ്രൂപ്പിനെ നേരിട്ടുള്ള 2 സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഡ്രാഗൻ വോളി ജേതാക്കളായത്. ഡ്രാഗൻ വോളി ടീമിലെ അൻസാർ കളിയിലെ മികച്ച താരവും ദീപക് ടൂർണമെന്റിലെ മികച്ച കളിക്കാരനുമായി തിരഞ്ഞെടുക്കപ്പെട്ടു
.
