സംസ്ഥാനത്ത് വേനൽ കടുക്കുന്നു. വരും ദിവസങ്ങളിലും ചൂട് വൻതോതിൽ വർധിക്കുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് 12 ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും വരും ദിവസങ്ങളിൽ സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

പാലക്കാട്, കൊല്ലം ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന് ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസാണ് നിലവിലെ താപനില. തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിലും ചൂട് വൻതോതിൽ ഉയരുകയാണ്.

കനത്ത ചൂട് നാളെ വരെ തുടരുമെന്നതിനാൽ ആരോഗ്യവകുപ്പ് കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പകൽ സമയത്ത് പുറത്തിറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും സൂര്യാതപം ഏൽക്കാൻ സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *