കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിലേക്കുള്ള വോട്ടിങ് മെഷീനുകളുടെ വിതരണം പൂര്‍ത്തിയായി. ചാത്തമംഗലം വെയര്‍ ഹൗസില്‍ സൂക്ഷിച്ച വി വി പാറ്റ്, ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തുടങ്ങിയവയാണ് മണ്ഡലങ്ങളില്‍ സജ്ജീകരിച്ച വെയര്‍ഹൗസുകളിലേക്ക് മാറ്റിയത്.

ജില്ലയിലെ 13 നിയോജകമണ്ഡലങ്ങള്‍ക്കും വേണ്ടി വെയര്‍ഹൗസില്‍ പ്രത്യേകം തയാറാക്കിയ സ്റ്റാളുകളില്‍ ചുമതലയുള്ള ജീവനക്കാര്‍ അതത് നിയോജക മണ്ഡലങ്ങള്‍ക്ക് ലഭിക്കുന്ന മെഷീനുകളുടെ എണ്ണവും നമ്പറും ഉറപ്പുവരുത്തി കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയ ശേഷമാണ് മെഷീനുകള്‍ മണ്ഡലങ്ങളിലേക്ക് മാറ്റിയത്. പോലീസ് സുരക്ഷയില്‍ ജി.പി.എസ് ഘടിപ്പിച്ച പ്രത്യേക വാഹനങ്ങളിലാണ് വോട്ടിങ് മെഷീനുകള്‍ വിവിധ കേന്ദ്രങ്ങളിലെത്തിച്ചത്.

നിയോജക മണ്ഡലം, പോളിങ് സ്‌റ്റേഷന്‍, ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും, വിവി പാറ്റ് ക്രമത്തില്‍:

വടകര: 186 പോളിങ് സ്റ്റേഷനുകള്‍, 213 ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും, 230 വിവി പാറ്റ് മെഷീനുകള്‍.
കുറ്റ്യാടി: 222 പോളിങ് സ്റ്റേഷനുകള്‍, 255 വീതം ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും, 275 വിവി പാറ്റ്.
നാദാപുരം: 254 പോളിങ് സ്റ്റേഷനുകള്‍, 292 വീതം ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും, 314 വിവി പാറ്റ്.
കൊയിലാണ്ടി: 231 പോളിങ് സ്റ്റേഷനുകള്‍, 265 വീതം ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും, 286 വിവി പാറ്റ്.
പേരാമ്പ്ര: 232 പോളിങ് സ്റ്റേഷനുകള്‍, 266 വീതം ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും, 287 വിവി പാറ്റ്.
ബാലുശ്ശേരി: 256 പോളിങ് സ്റ്റേഷനുകള്‍: 294 വീതം ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും, 317 വിവി പാറ്റ്.
എലത്തൂര്‍: 209 പോളിങ് സ്റ്റേഷനുകള്‍, 240 വീതം ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും, 259 വിവി പാറ്റ്.
കോഴിക്കോട് നോര്‍ത്ത്: 186 പോളിങ് സ്റ്റേഷനുകള്‍, 213 വീതം ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും 230 വിവി പാറ്റ്.

കോഴിക്കോട് സൗത്ത്: 168 പോളിങ് സ്റ്റേഷനുകള്‍, 193 വീതം ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും, 208 വിവിപാറ്റ്.
ബേപ്പൂര്‍: 215 പോളിങ് സ്റ്റേഷനുകള്‍, 247 വീതം ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും, 266 വിവി പാറ്റ്.
കുന്ദമംഗലം: 255 പോളിങ് സ്റ്റേഷനുകള്‍, 293 വീതം ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും, 316 വിവി പാറ്റ്.
കൊടുവള്ളി: 214 പോളിങ് സ്റ്റേഷനുകള്‍, 246 വീതം ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും, 265 വിവി പാറ്റ്.
തിരുവമ്പാടി: 209 പോളിങ് സ്റ്റേഷനുകള്‍, 240 വീതം ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും, 259 വിവി പാറ്റ്.

Leave a Reply

Your email address will not be published. Required fields are marked *