ലോകത്തിലെ അഞ്ചാമത്തെ സമ്പന്നനായി ഇന്ത്യൻ വ്യവസായ പ്രമുഖന്‍ ഗൗതം അദാനി.വാറൻ ബുഫറ്റിനെ മറികടന്നാണ് അദാനി അഞ്ചാം സ്ഥാനത്തെത്തിയത്.ഫോബ്സ് റിപ്പോർട്ട് അനുസരിച്ച്,അദാനിയുടെ ആസ്തി 123.7 ബില്യൺ യുഎസ് ഡോളറാണ്, ഫോബ്സ് പട്ടിക പ്രകാരം സ്പേസ് എക്സിന്റെയും ടെസ്‌ലയുടെ മേധാവി ഇലോൺ മസ്കിനാണ് ആണ് ആദ്യ സ്ഥാനം. 269.7 ബില്യൺ യുഎസ് ഡോളറാണ് മസ്കിന്റെ സമ്പാദ്യം. പിന്നാലെ ആമസോൺ മേധാവി ജെഫ് ബെസോസ് (170.2 ബില്യൺ യുഎസ് ഡോളർ), എൽഎംവിഎച്ച് ഉടമ ബെർനാർഡ് അർനൗൾട്ട് (166.8 ബില്യൺ യുഎസ് ഡോളർ), മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് (130.2 ബില്യൺ യുഎസ് ഡോളർ) എന്നിവരും രണ്ടു മുതൽ നാലു വരെ സ്ഥാനങ്ങളിൽ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *