കുന്ദമംഗലം ഗ്രാമപഞ്ചായത്ത് കോവിഡ് രോഗികൾക്ക് വേണ്ടി നടത്തുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ടെച്ച് ചാരിറ്റബിൾ ട്രസ്റ്റിന്റെ കൈത്താങ്ങ്. ടെച്ച്‌ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഉള്ളാടത്ത് അബ്ദുള്ളയുടെ നിർദ്ദേശപ്രകാരം ആണ് കമ്മ്യൂണിറ്റി കിച്ചനിലേക്ക് ഭക്ഷണത്തിന് ആവശ്യമായ അരി ടെച്ച്‌ ചാരിറ്റബിൾ ട്രസ്റ്റ് വൈസ് ചെയർമാൻ ശിഹാബുദ്ധീൻ ഇബ്നുഹംസ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ, വൈസ് പ്രസിഡന്റ് വി. അനിൽ കുമാർ എന്നിവർക്ക് കൈമാറിയത്.

ശാരീരികമായ അകലം പാലിക്കുന്ന ഈ സമയത്ത് നമ്മൾ മുമ്പത്തേക്കാൾ മാനസികമായ അടുപ്പം കാത്തു സൂക്ഷിക്കേണ്ട സമയമാണ് ഇതെന്നും ജാതി മത രാഷ്ട്രീയ ഭേദമന്യേ മാനുഷിക മൂല്യങ്ങൾ കാത്ത് സൂക്ഷിക്കണമെന്നും ടെച്ച് ചാരിറ്റബിൾ ട്രസ്റ്റ് വൈസ് ചെയർമാൻ ശിഹാബുദ്ധീൻ ഇബ്നു ഹംസ പറഞ്ഞു. പ്രകൃതിയോട് നമുക്ക് സംഭവിച്ചുപോയ വീഴ്ചകൾ തിരുത്താനും പരിസ്ഥിതിക്ക് ഇണങ്ങുന്ന രീതിയിൽ ജീവിതം പുനഃക്രമീകരിക്കാനും ഈ മഹാമാരി നമ്മെ പ്രചോദിപ്പിക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ, വൈസ് പ്രസിഡന്റ് വി. അനിൽകുമാർ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത്, പി. ഖൗലത്ത്, നജീബ് പാലക്കൽ, സുരേഷ് ബാബു, ഇ.പി. ഉമർ, സി. അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *