തമിഴ്‌നാട്ടിലെ രാമേശ്വരത്ത് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം കൊന്ന് മൃതദേഹം കത്തിച്ചു. വടക്കാട് സ്വദേശിയായ 45കാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവര്‍ ജോലി ചെയ്തിരുന്ന ചെമ്മീന്‍കെട്ടിലെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശികളാണ് അറസ്റ്റിലായവര്‍.

വടക്കാട് മേഖലയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. കോപാകുലരായ നാട്ടുകാര്‍ സ്വകാര്യ ചെമ്മീന്‍ കെട്ട് തകര്‍ത്തു.

ചൊവ്വാഴ്ച കടല്‍ സസ്യങ്ങള്‍ ശേഖരിക്കാന്‍ പോയ യുവതിയാണ് കൊല്ലപ്പെട്ടത്. രാത്രിയായിട്ടും ഇവര്‍ മടങ്ങിയെത്താതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും മണിക്കൂറുകളോളം തിരച്ചില്‍ നടത്തി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ തെരച്ചിലിലാണ് ചെമ്മീന്‍ കെട്ടിനു സമീപം ഒറ്റപ്പെട്ട സ്ഥലത്ത് യുവതിയുടെ പകുതി കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *