മോഷ്ടിക്കാന്‍ കയറിയ വീട്ടിൽ വീട്ടുടമയ്ക്ക് ‘ഐ ലവ് യൂ’ എന്ന കുറിപ്പും എഴുതി 20 ലക്ഷം രൂപയുടെ സ്വര്‍ണവും ഒന്നരലക്ഷം രൂപയും കവര്‍ന്ന് മോഷ്ടാക്കൾ.തെക്കന്‍ ഗോവയിലെ മാര്‍ഗോവ് നഗരത്തിലാണ് സംഭവം

വീട്ടുടമസ്ഥൻ അവധിയാഘോഷത്തിന് ശേഷം ചൊവ്വാഴ്ച വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി തിരിച്ചറിഞ്ഞത്.വാതിലുകള്‍ തകര്‍ത്ത് അകത്തുകയറിയ മോഷ്ടാക്കള്‍ 20 ലക്ഷം രൂപയുടെ ആഭരണങ്ങളും ഒന്നര ലക്ഷം രൂപയുമാണ് മോഷ്ടിച്ചത്.സ്ഥലത്തെത്തിയ പൊലീസ് പരിശോധനയിലാണ് ടെലിവിഷന്‍ സ്‌ക്രീനില്‍ മാര്‍ക്കര്‍ ഉപയോഗിച്ച് ‘ഐ ലവ് യു’ എന്ന് എഴുതിയത് ശ്രദ്ധയില്‍പ്പെട്ടത്. അന്വേഷണം തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണോ, തമാശയ്ക്ക് എഴുതിയതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും ഭവനഭേദനത്തിന് കേസെടുത്തിട്ടുണ്ടെന്നും ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ നര്‍വേക്കര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *